Wed. Apr 9th, 2025
കൊച്ചി:

പൗരത്വ ഭേദഗതി നിയമം പിപിന്വലിക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിൽ മനുഷ്യഭൂപടം നിർമിക്കാൻ ഒരുങ്ങി യു ഡി എഫ് ജില്ലാ നേതൃത്വം. മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 നാണ് പരുപാടി. കാൽ ലക്ഷത്തോളം പേരെ അണി നിരത്തിയാണ് ഭൂപടം ഒരുക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ വ്യത്യസ്തമായ സമര പരിപാടികളാണ് പല സ്ഥലങ്ങളിലായി പ്രതിപക്ഷ സംഘടനകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.