Wed. Nov 6th, 2024
മലപ്പുറം: 

മലപ്പുറം ജില്ലയിലെ പ്രാഥമികസംഘങ്ങൾ കേരളബാങ്കിന്റെഭാഗമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മലപ്പുറം ജില്ലാ സഹകരണബാങ്കിന്റെ പ്രവർത്തനം പരിമിതപ്പെടുത്തി ഓർഡിനൻസ് ഇറക്കാനാണ് തീരുമാനം. ജില്ലാബാങ്ക് എന്ന പദവിയിൽ അവർക്ക് പ്രവർത്തിക്കാനാകാത്തവിധം സഹകരണനിയമം ഭേദഗതി ചെയ്യുകയും ചെയ്യും. ഓർഡിനൻസിന് ഗവർണർ അംഗീകാരംനൽകുന്നതോടെ മലപ്പുറത്തെ സഹകരണസംഘങ്ങൾ കേരളബാങ്കിന്റെ ഭാഗമാകും. മലപ്പുറം ജില്ലാബാങ്കിന്റെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. ജില്ലയിലെ പ്രാഥമികസംഘങ്ങളുടെ നിക്ഷേപവും അവർക്ക് നൽകുന്ന വായ്പയുമാണ് ജില്ലാബാങ്കിന്റെ പ്രധാന ഇടപാട്. ഇതു മുടങ്ങുന്നതോടെ ബാങ്കിന്റെ പ്രവർത്തനം പ്രതിസന്ധിയിലാകും.എന്നാൽ, റിസർവ് ബാങ്കിന്റെ ലൈസൻസ് ഉള്ളതിനാൽ അവർക്ക് സ്വതന്ത്രബാങ്കായി പ്രവർത്തിക്കാം.