Fri. Mar 29th, 2024
റിയാദ്:

ഖാസിം സുലൈമാനിയുടെ വധത്തെത്തുടര്‍ന്ന് ഗൾഫ് മേഖലയിൽ രൂപപ്പെട്ട യുദ്ധസാഹചര്യം ഒഴിവാക്കണമെന്ന് സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് ആവശ്യപ്പെട്ടു. മേഖലയിൽ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ അറിയിച്ചു. അതേ സമയം മുഴുവന്‍ അമേരിക്കന്‍ സൈന്യത്തെയും ഇറാന്‍ ഭീകരസംഘടനകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. സൗദി ഉപ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ യുഎസ് സെക്രട്ടറി മൈക് പോംപെയോ, യുഎസ് പ്രതിരോധ സെക്രട്ടറി മൈക് എസ്പർ, യുഎസ് സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയാൻ എന്നിവരെ നേരിൽ കണ്ടാണ് യുദ്ധസാഹചര്യം ഒഴിവാക്കണമെന്ന് നിർദേശിച്ചത്. സംഘർഷം ലഘൂകരിക്കാൻ യുഎസ് സന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുണ്ട്.