ന്യൂഡൽഹി:
പൗരത്വ ഭേദഗതി നിയമത്തിനു അനുകൂലമായി വീടുകയറി പ്രചാരണത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ഗോ ബാക്ക് വിളിച്ച പെൺകുട്ടി സൂര്യയാണ് തങ്ങൾക്കു സുരക്ഷാ ഭീഷണി ഉണ്ടെന്നു പറഞ്ഞത്.കഴിഞ്ഞ 48 മണിക്കൂറായി തങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി ഉണ്ട്. വീട്ടിലിലെത്തി ചിലർ ഭീഷണി പെടുത്തിയെന്നും വീടിനു പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി ഉണ്ടായെന്നും പോലീസിന്റെ സഹായത്തോടെയാണ് പുറത്തിറങ്ങാൻ സാധിച്ചതെന്നും സൂര്യ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇവർ താമസിക്കുന്ന ലജ്പത് നഗറിലെ ഫ്ലാറ്റിൽ നിന്നും ഇവരെ ഇറക്കി വിട്ടിരുന്നു.പ്രദേശത്ത് യുവതികള്‍ക്കെതിരെ ജനവികാരമുണ്ടെന്നും അതിനാല്‍ ഫ്‌ളാറ്റ് ഒഴിയണമെന്നും ആവശ്യപ്പെട്ടാണ് ഫ്ലാറ്റുടമ ഇവരെ ഇറക്കിവിട്ടത്.
വീട് കയറിയുള്ള പ്രചാരണത്തിന്റെ ഭാഗമായി ലജ്പത് നഗറിലെ കോളനിയിലെത്തിയപ്പഴായിരുന്നു പ്രതിഷേധവുമായി പെണ്‍കുട്ടികളെത്തിയത്. രണ്ട് പെണ്‍കുട്ടികളാണ് വീടിന് മുകളില്‍ നിന്ന് ബാനറടക്കം ഉയര്‍ത്തി ഗോ ബാക്ക് വിളിച്ചത്. സൂര്യ, ഹര്‍മിയ എന്നീ യുവതികളാണ് അമിത് ഷായ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സൂര്യ മലയാളിയാണ് ബിരുദ വിദ്യാര്‍ത്ഥികളും അഭിഭാഷകരുമാണ് ഇവര്‍.ഒരു വീട്ടില്‍ പ്രചാരണത്തിന് എത്തി തിരിച്ചിറങ്ങുകയായിരുന്ന അമിത് ഷാ ഇതിനോട് പ്രതികരിക്കാതെ നടന്നു പോവുകയായിരുന്നു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ യുവതികളെ എതിര്‍ത്തും മുദ്രാവാക്യം വിളിച്ചു.ഇന്ത്യ ഒട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുമ്പോൾ അമിത് ഷായ്ക്ക് മുന്നിൽ നേരിട്ട് പ്രതിഷേധം അറിയിച്ച ഇവർ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.