ബ്രിട്ടന്‍:
ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഫിലിം അവാര്‍ഡ്സിന്‍റെ നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തിയായതിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയരുന്നു. നിറങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമകളെ വേര്‍തിരിക്കുകയാണെന്നും, വെളുത്ത വര്‍ഗ്ഗക്കാരുടെ സിനിമകള്‍ക്ക് പ്രധാന്യം നല്‍കുന്നുവെന്നുമാണ് വിമര്‍ശനങ്ങള്‍. ‘ബാഫ്ത സോ വെെറ്റ്’ എന്ന ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയയില്‍ശക്തമായി ക്യാമ്പെയിന്‍ നടക്കുകയാണ്. വെെവിധ്യം വെച്ചുപുലര്‍ത്തുന്ന സിനിമകളെ പാടെ അവഗണിക്കുന്നതായി വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നു.
ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കറാണ് 11 നോമിഷനുകളുമായി മുന്നിട്ട് നില്‍ക്കുന്നത്. ‘വണ്‍സ് അപ്പോണ്‍ എ ടെെം ഇന്‍ ഹോളിവുഡ്’, ‘ദി െഎറിഷ് മാന്‍’ എന്നീ സിനിമകള്‍ തൊട്ടുപിന്നാലെ പത്ത് നോമിനേഷനുകള്‍ നേടി അവാര്‍ഡിനായി മത്സരിക്കുന്നുണ്ട്.
മികച്ച നടൻ, മികച്ച നടി, മികച്ച സഹനടൻ, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലെ 20 നോമിനേഷനുകളും വെളുത്ത നിറക്കാരുടേതാണ്. വിരലിലെണ്ണാവുന്ന നോമിനേഷന്‍ മാത്രമെ കറുത്ത നിറക്കാരുടേതായിട്ടുള്ളു. ഇതാണ് വിമര്‍ശനത്തിന് ആക്കം കൂട്ടുന്നത്.