Sun. Apr 6th, 2025
ടെഹ്റാന്‍:

അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ഉന്നത സൈനിക കമാന്‍റര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. അദ്ദേഹത്തിന്‍റെ ജന്മനാടായ കെർമാനിലാണ് ഖബറടക്കം. അതിനുമുമ്പ് ഷിയാ മുസ്‍ലിങ്ങളുടെ പുണ്യസ്ഥലമായ ഖോമിലേക്ക്‌ കൊണ്ടുപോകും. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇന്നലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നിരുന്നു. അമേരിക്കയ്ക്ക് മരണം മുദ്രാവാക്യവുമായി ലക്ഷക്കണക്കിന് പോരാണ് സുലൈമാനിക്ക് അന്ത്യാ‍ഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയും ചടങ്ങില്‍ പങ്കെടുത്തു.