Wed. Jan 22nd, 2025
തിരുവനന്തപുരം:

 
2018-2019 പ്രളയകാലത്ത് സംസ്ഥാനം വാങ്ങിച്ച അരിക്ക് പണം നല്‍കണമെന്ന് കേന്ദ്രം. 206 കോടിയാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കേന്ദ്രം കത്തയച്ചു.

പ്രളയ ധനസഹായത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ മറ്റൊരു നീക്കം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് അധിക ധനസഹായം അനുവദിച്ചപ്പോഴാണ് കേരളത്തെ ഒഴിവാക്കിയത്.

കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനം വര്‍ദ്ധിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.