Wed. Jan 22nd, 2025

ബ്രിട്ടന്‍:

ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഫിലിം അവാര്‍ഡ്സിന്‍റെ നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തിയായി. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കര്‍ 11 നോമിഷനുകളുമായി മുന്നിട്ട് നില്‍ക്കുകയാണ്. ക്വിന്‍റിന്‍ ടാരന്‍റീനോയുടെ ‘വണ്‍സ് അപ്പോണ്‍ എ ടെെം’, മാര്‍ട്ടിന്‍ സ്കോര്‍സസ് സംവിധാനം ചെയ്ത ‘ദി  െഎറിഷ് മാന്‍’ എന്നീ ചിത്രങ്ങള്‍ 10 നോമിനേഷനുകളുമായി ജോക്കറിനോട് കിടപിടിക്കുന്നു.

സാം മന്‍ഡെസിന്‍റെ വാര്‍ ഡ്രാമ കാറ്റഗറിയില്‍പ്പെട്ട 1917 തൊട്ടുപിന്നാലെ 9 നോമിനേഷനുകള്‍ നേടി മത്സരത്തിലുണ്ട്.

ഇന്നലെ പ്രഖ്യാപിച്ച ഗോള്‍ഡന്‍ ഗ്ലോബില്‍ നാല് നോമിനേഷനുകള്‍ നേടിയ ജോക്കര്‍ രണ്ട് പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ലണ്ടനില്‍ ഫെബ്രുവരി രണ്ടിനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam