Wed. Jan 22nd, 2025

ദോഹ:

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) ആംബുലന്‍സ് സേവനങ്ങള്‍ക്ക് ശക്തി പകരാന്‍ ഇനി ഡ്രോണുകളും. അപകടമേഖലകള്‍ നിരീക്ഷിക്കുവാനാണ് ഡ്രോണുകളുടെ സേവനം ഉപയോഗിക്കുന്നത്. 

അപകടം നടക്കുന്ന സ്ഥലത്തിന്റെ വിശദമായ വിലയിരുത്തല്‍ നടത്താന്‍ ഡ്രോണുകള്‍ സഹായിക്കും. മികച്ചതും വേഗതയുള്ളതുമായ പ്രഥമ പരിചരണം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.