Wed. Jan 22nd, 2025

ഡല്‍ഹി:

ബോളീവുഡ് താരം ദീപിക പദുകോണ്‍ ജെഎന്‍യു സന്ദര്‍ശിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായാണ് ദീപിക ക്യാമ്പസിലെത്തിയത്.

വെെകിട്ട് ഏഴരയോടെ ജെഎന്‍യുവില്‍ എത്തിയ ദീപിക, പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ചു. ചില നേതാക്കളോട് സംസാരിച്ച ശേഷം മടങ്ങുകയും ചെയ്തു.

വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലാണ് ദീപികയുടെ സന്ദര്‍ശനം.

 

By Binsha Das

Digital Journalist at Woke Malayalam