Mon. Dec 23rd, 2024

അബുദാബി:

അബുദാബി കേരള സോഷ്യല്‍ സെന്റർ സംഘടിപ്പിച്ച പത്താമത് ഭരത് മുരളി നാടകോത്സവത്തിന് സമാപനം. അബുദാബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിച്ച ഈഡിപ്പസ് മികച്ച നാടകമായും, ഇതൊരുക്കിയ സുവീരന്‍ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള എട്ടു നാടകങ്ങളാണ് നാടകോത്സവത്തിൻറെ ഭാഗമായത്. ഈഡിപ്പസിലെ അഭിനയത്തിന്  പ്രകാശൻ തച്ചങ്ങാടിനെ മികച്ച നടനായും, ദേവി അനിലിനെ മികച്ച നടിയായും തിരഞ്ഞെടുത്തു. കനൽ തിയറ്റേഴ്സ് ദുബായ് അവതരിപ്പിച്ച ദ്വന്ദ്വം ആണ് മികച്ച രണ്ടാമത്തെ നാടകം

By Binsha Das

Digital Journalist at Woke Malayalam