Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

 

പ്രശസ്ത എഴുത്തുകാരന്‍ അമിതാവ് ഘോഷിന്റെ അടുത്ത മൂന്ന് പുസ്തകങ്ങളുടെ പ്രസിദ്ധീകരണ അവകാശം സ്വന്തമാക്കി ഹാര്‍പര്‍ കോളിന്‍സ്. രണ്ട് ലേഖന സമാഹാരങ്ങളും, ജങ്കിള്‍ നാമ എന്ന പുസ്തകവുമാണ് പ്രസിദ്ധീകരിക്കുക.

2020, 2021, 2022 എന്നീ വര്‍ഷങ്ങളില്‍ പുസ്തകങ്ങള്‍ ലഭ്യമാകുമെന്ന് പ്രസാധകര്‍ അറിയിച്ചു. അമിതാവ് ഘോഷിന്റെ പുസ്തകങ്ങള്‍ 30 ഭാഷകളില്‍ ഇതിനോടകം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 2019 ലെ പ്രധാനപ്പെട്ട ആഗോള ചിന്തകരില്‍ ഒരാളായി ഫോറിന്‍ പോളിസി മാഗസിന്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.

2019 ൽ അദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam