ന്യൂഡല്‍ഹി:
രാജ്യത്ത് ജിഎസ്ടി തട്ടിപ്പ് വര്‍ദ്ധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് സ്റ്റാര്‍ എക്‌സ്‌പോര്‍ട്ട് ഹൗസ് ലൈസന്‍സുള്ള കയറ്റുമതിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനൊരുങ്ങി ധനമന്ത്രാലയം.
കസ്റ്റംസ് പരിശോധന കുറയ്ക്കുന്നതുള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ ഇത്തരം കയറ്റുമതിക്കാര്‍ക്ക് ലഭിക്കുന്നതിനാല്‍ ‘സ്റ്റാര്‍ ടാഗ്’ ഉപയോഗിച്ച് കയറ്റുമതിക്കാര്‍ക്ക് അംഗീകാരം നല്‍കുന്ന സംവിധാനം കൂടുതല്‍ ശക്തമാക്കണമെന്ന് റവന്യൂ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആവശ്യപ്പെട്ടു.
ചില ‘സ്റ്റാര്‍’ കയറ്റുമതിക്കാര്‍ വ്യാജമായി ഐ.ജി.എസ്.ടി റീഫണ്ടുകള്‍ നേടുന്നുണ്ടെന്ന പ്രാഥമിക കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് പുതിയ തീരുമാനം.