Sun. Dec 22nd, 2024
കോഴിക്കോട്:

പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ബിജെപി നടത്തുന്ന ഗൃഹ സമ്പർക്ക ലഘുലേഖാ കാംപയിന്റെ ഭാഗമായ നാസർ ഫൈസി കൂടത്തായിക്കെതിരെ നടപടി വേണമെന്ന ആവശ്യം സമസ്തയിൽ ശക്തമായി. ബിജെപി നേതാക്കളെ വീട്ടിൽ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിച്ച് ഫോട്ടോ എടുക്കാൻ നിന്നു കൊടുക്കുകയും ചെയ്ത നടപടി സമുദായത്തെയും സംഘടനയെയും ഒറ്റുകൊടുത്തതിന് തുല്യമാണെന്നാണ് സംഘടനയുടെ ആരോപണം. നാസർ ഫൈസി ലഘുലേഖ സ്വീകരിക്കുന്ന ചിത്രം ബിജെപി ഫേസ്ബുക്ക് പേജുകളിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ ബിജെപി നേതാക്കളോട് ആതിഥ്യ മര്യാദയാണ് കാണിച്ചതാണെന്നും, ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നതായും നാസർ ഫൈസി കൂടത്തായ് പ്രതികരിച്ചു.