ന്യൂഡല്‍ഹി:
ജാമിയ മിലിയ ഇസ്‌ലാമിയയിലെ ലൈബ്രറിയില്‍ വെടിവെപ്പ് നടത്തിയതായി പോലീസ് സമ്മതിച്ചു.
കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴാണ്, പൌരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തിനിടെ വെടിവപ്പ് നടത്തിയതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചത്.
പത്രമാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥന്‍, പോലീസ് വെടിവെപ്പ് അടക്കം ഡിസംബര്‍ 15 ന് നടന്ന മുഴുവന്‍ അക്രമ സംഭവങ്ങളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും പറഞ്ഞു.
സംഭവം നടന്നത് മുതല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവപ്പ് നടത്തിയിട്ടില്ലെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ വാദം.