Mon. Dec 23rd, 2024
കൊച്ചി:

 

രാജനഗരിയിലേക്കു കുതിക്കാനുള്ള തയാറെടുപ്പിലാണ് കൊച്ചി മെട്രോ. പേട്ട മുതൽ എസ്എൻ ജംക്‌ഷൻ വരെയുള്ള വരെയുള്ള ഭാഗത്താണ് ഇപ്പോൾ നിർമാണം തുടങ്ങിയത്. ഡിഎംആർസിയുമായി കരാർ അവസാനിച്ചതിനെ തുടർന്ന് കെഎംആർഎൽ നേരിട്ടാണ് ഈ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

സ്ഥലം ഏറ്റെടുത്തു റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. എല്ലാ നിർമാണവും കൃത്യ സമയത്ത് നടക്കുകയാണെങ്കിൽ 2022 മാർച്ചിൽ മെട്രോ തൃപ്പൂണിത്തുറയിൽ പ്രവേശിക്കും.