Wed. Dec 18th, 2024

ടോക്യോ:

നിസാന്‍ മോട്ടോഴ്‌സിന്റെ മുന്‍ എക്‌സിക്യൂട്ടീവ് കാര്‍ലോസ് ഘോസ്ന്‍ അധികാരികളുടെ കണ്ണുവെട്ടിച്ച് കഴിഞ്ഞയാഴ്ച ലെബനനിലേക്ക് പറന്നത് എങ്ങനെയെന്ന് അന്വേഷിക്കുന്നതിനിടെ ഘോസ്‌നെ വിട്ടു കിട്ടാന്‍ ലെബനനെ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ജപ്പാന്‍ അറിയിച്ചു.

സാമ്പത്തിക ആരോപണം നടത്തിയെന്ന് ആരോപിച്ചാണ് ജപ്പാന്‍ ഘോസ്‌നെതിരെ നീങ്ങിയത്.

അന്വേഷണം തുടരുന്നതിനിടെയാണ് ഘോസ്ന്‍ ജപ്പാനില്‍ നിന്ന് രക്ഷപ്പെട്ടത്. ഇതോടെ ഘോസ്‌നെതിരെയുള്ള തീരുമാനങ്ങള്‍ കടുപ്പിച്ചിരിക്കയാണ് ജപ്പാന്‍.

വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി ജപ്പാന്‍ ഇന്റര്‍പോളിന് റെഡ് നോട്ടീസ് അയച്ചിട്ടുണ്ട്.