Wed. Sep 17th, 2025
ഡല്‍ഹി:

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വൻ പ്രതിഷേധങ്ങൾക്ക് വേദിയായ ജാമിയ മിലിയ സർവകലാശാല ഇന്ന് തുറക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ പരീക്ഷ ജനുവരി ഒൻപതിനും ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ജനുവരി പതിനാറിനും ആരംഭിക്കും. ക്ലാസുകൾ അരംഭിച്ചാലും പ്രതിഷേധം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. പോലീസ് അതിക്രമത്തോടെ ശൈത്യകാല അവധി നേരത്തെ ആക്കി ഡിസംബര്‍ 16ന് ക്യാമ്പസ് അടയ്ക്കുകയായിരുന്നു. പരീക്ഷകളും നീട്ടിവച്ചിരുന്നു.