Tue. Mar 19th, 2024
കൊച്ചി:

സുപ്രിം കോടതി നിർദേശ പ്രകാരം കേസിലെ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ദിലീപുൾപ്പടെയുള്ള പത്ത് പ്രതികൾ ഇന്ന് വിചാരണ കോടതിയിൽ ഹാജരാകും. പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആൻറണി, മൂന്നാം പ്രതി മണികണ്ഠൻ ,നാലാം പ്രതി വിജേഷ്, ആറാം പ്രതി പ്രദീപ്, ഒമ്പതാം പ്രതി സനൽകുമാർ. എന്നിവരാണ് റിമാന്റിലുള്ളത്. അഞ്ചാം പ്രതി സലിമിനും എട്ടാം പ്രതി ദിലീപിനും ഹൈക്കോടതിയും ഏഴാം പ്രതി ചാർളിക്കും പത്താം പ്രതി വിഷ്ണുവിനും കീഴ്കോടതിയും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെ ദിലീപ് അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കും.