Sun. Feb 23rd, 2025
ഡല്‍ഹി:

 

ജെഎന്‍യുവില്‍ മുഖം മൂടി സംഘം നടത്തിയ നരനായാട്ടില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത് പുതിയ വാഗ്ദാനങ്ങള്‍ നല്‍കാന്‍. ഡല്‍ഹിയിലുള്ളവര്‍ക്ക് 50 ലക്ഷം സെെക്കിള്‍ നല്‍കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഗ്ദാനം.

ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ പുതിയ തന്ത്രം. കിഴക്കൻ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനിടെയാണ് അമിത് ഷാ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്.

By Binsha Das

Digital Journalist at Woke Malayalam