ന്യൂഡൽഹി:
യാതൊരുവിധ പ്രകോപനവുമില്ലാതെ തന്നെ അലിഗഢ് മുസ്ലീം സർവകലാശാലയിലും ജാമിയ മില്ലിയ ഇസ്ലാമിയയിലും നടന്ന അക്രമങ്ങൾക്കുശേഷം, ഇപ്പോൾ ജവഹർലാൽ നെഹ്രൂ സർവകലാശാലയിൽ നിന്നു പുറത്തുവരുന്ന വാർത്തകൾ പ്രകാരം എബിവിപിക്കാർ ക്യാമ്പസ്സിൽ അഴിച്ചുവിട്ട ക്രൂരമായ ആക്രമണം കാരണം ഒരുപാട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കുള്ള മറുപടിയെന്ന തരത്തിൽ, ഏകദേശം അമ്പതോളം എബിവിപിക്കാർ മുഖംമൂടി ധരിച്ച് ജെഎൻയുവിന്റെ ഹോസ്റ്റലുകളിൽ അതിക്രമിച്ചു കയറുകയും വിദ്യാർത്ഥികളേയും അധ്യാപകരേയും മർദ്ദിക്കുകയുമായിരുന്നു.
മുഖംമൂടി ധരിച്ച ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്ന്, അക്രമത്തിൽ പരിക്കേറ്റ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷീ ഘോഷ് പറഞ്ഞു.
ജെഎൻയുവിൽ തികച്ചും അശാന്തി പരന്നുവെന്നും, കല്ലേറും, വിദ്യാർത്ഥികൾക്കു നേരെ ലാത്തിയും ദണ്ഡുകളും ഉപയോഗിച്ച് മർദ്ദനവും നടന്നുവെന്നും, ക്യാമ്പസ്സിലെ സുരക്ഷ ഉദ്യോഗസ്ഥരും പോലീസുകാരും വെറും കാഴ്ചക്കാരെപ്പോലെ നിൽക്കുകയാണെന്നും, അത് അക്രമത്തിനു പ്രോത്സാഹനം ആവുകയാണെന്നും, സഹായം ആവശ്യപ്പെട്ടുള്ള ട്വീറ്റിൽ വിദ്യാർത്ഥി സംഘമായ പിഞ്ചര തോട് പറഞ്ഞു.
[…] നെഹ്രു സർവകലാശാലയിൽ നടന്ന എബിവിപി അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ […]