റിയാദ്:
സൗദിയില്‍ കച്ചവട സ്ഥാപനങ്ങളിലെ ഉല്‍പന്നങ്ങളില്‍ മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെയുള്ള വില രേഖപ്പെടുത്തണമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാം.
ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഉല്‍പന്നങ്ങളിലും ഉപഭോക്താവിന് നല്‍കുന്ന ബില്ലിലും വില ഒന്നായിരിക്കണം.