Mon. Aug 18th, 2025

കൊച്ചി:

കൂടുതൽ പ്രതിഫലം തരാതെ ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കില്ലെന്ന നിലപാട് ആവർത്തിച്ച് നടൻ ഷെയ്ൻ നിഗം. കരാർ പ്രകാരം ജനുവരി അഞ്ചിനകം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കേണ്ടതുണ്ട്.

എന്നാൽ പ്രതിഫല പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും അത് പരിഹരിക്കാതെ ചിത്രത്തോട് സഹകരിക്കില്ലെന്നുമാണ് ഷെയ്നിന്റെ നിലപാട്.

നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉല്ലാസം. മൂന്നു ദിവസത്തിനകം ഉല്ലാസത്തിന്‍റെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കണമെന്നും എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും നേരത്തെ നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam