Sun. Jan 5th, 2025

ന്യൂഡല്‍ഹി:

ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങളെ ഇന്ത്യന്‍ പോലീസ് വംശഹത്യ നടത്തുന്നെന്ന തലക്കെട്ടില്‍ ട്വിറ്ററില്‍ വ്യാജ വീഡിയോകള്‍ പങ്കുവെച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ബംഗ്ലാദേശില്‍ നിന്നുള്ള മൂന്ന് പഴയ വീഡിയോകളാണ് ഇന്ത്യയിലേതെന്ന പേരില്‍ ഇമ്രാന്‍ ഖാന്‍ പങ്കുവെച്ചത്. തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്നതോടെ വീഡിയോകള്‍ ഡിലീറ്റ് ചെയ്തു, 

അതേസമയം, ഇമ്രാന്‍ പങ്കുവെച്ചത് ഉത്തര്‍ പ്രദേശില്‍നിന്നുള്ള വീഡിയോ അല്ലെന്നും 2013 മേയില്‍ ധാക്കയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണെന്നും ഉത്തര്‍പ്രദേശ് പോലീസ് വ്യക്തമാക്കി.