Wed. Jan 22nd, 2025
ചെന്നെെ:

 
ഗൗതം വാസുദേവ് മേനോന്റെ വെബ് സീരിസ് ക്വീനിന്റെ
സ്ട്രീമിംഗ് തടയണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ എം സത്യനാരായണൻ, ആർ ഹേമലത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി വിചാരണയ്ക്ക് അർഹമല്ലെന്ന് വ്യക്തമാക്കിയത്.

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ വെബ്സീരിസായ ക്വീനിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡിസംബർ 14 ന് ഓൺലൈൻ പോർട്ടൽ എംഎക്സ് പ്ലെയറിൽ പുറത്തിറക്കിയ വെബ് സീരീസ് നിരോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

By Binsha Das

Digital Journalist at Woke Malayalam