Mon. Dec 23rd, 2024

ബീജിംഗ്:

ചൈനയിലെ ജനങ്ങളെ ആശങ്കയിലാക്കി അജ്ഞാത വൈറസ് രോഗം പടരുന്നു. വൂഹാന്‍ നഗരത്തിലും പരിസര പ്രദേശത്തുമാണ് വൈറസ് പരക്കുന്നത്.

ന്യൂമോണിയയുമായി സാദൃശ്യമുള്ളതാണ് വൈറസ് രോഗം. ഇതുവരെ 44 പേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 11 പേരുടെ നില ഗുരുതരമാണെന്ന് ബിബിസി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നു.

121 പേര്‍ നിലവില്‍ ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിലാണ്. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന വൈറസല്ല ഇതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.