Thu. Jan 23rd, 2025
കാഠ്മണ്ഡു:

കാലാപാനി മേഖലയുടെ പഴയഭൂപടം 15 ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്ന് നേപ്പാൾ സർക്കാരിനോട് അവിടത്തെ സുപ്രീംകോടതി. 1816-ൽ ബ്രിട്ടീഷ് ഇന്ത്യയുമായി സുഗൗലി ഉടമ്പടി ഒപ്പുവെച്ച സമയത്തെ ഭൂപടം ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. നേപ്പാളിന്റെ മേഖലകൾ സംരക്ഷിക്കാൻ രാഷ്ട്രീയ-നയതന്ത്ര ശ്രമങ്ങൾ തുടങ്ങാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ പൊതുതാത്‌പര്യ ഹർജിയിലാണ് നടപടി.

ഉത്തരാഖണ്ഡിലെ പിതോർഗഢ് ജില്ലയുടെ ഭാഗമായ കാലാപാനി തങ്ങളുടേതാണെന്നാണ് നേപ്പാൾ അവകാശപ്പെടുന്നത്. അതെ സമയം ജമ്മു കാശ്മീരിന്‍രെ പുനഃക്രമീകരണങ്ങള്‍ക്ക് ശേഷം ഇന്ത്യ പുറത്തിറക്കിയ ഭൂപടം രാജ്യാതിര്‍ത്തികള്‍ കൃത്യമായി നിര്‍ണ്ണയിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.