Fri. Apr 26th, 2024
ന്യൂ​ഡ​ല്‍​ഹി:

 
ഫെബ്രുവരി ഒന്നിനു രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ പുത്തൻ സാമ്പത്തിക തന്ത്രങ്ങൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനിൽ നിന്നു ഉണ്ടാകുമോ എന്നാണ് വ്യവസായ ലോകം ഉറ്റുനോക്കുന്നത്. മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കോ​ര്‍പ്പ​റേ​റ്റ്​ ടാ​ക്​​സ്​ കു​റയ്​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള പദ്ധതികൾ ആവിഷ്കരിച്ചിരുന്നെങ്കിലും അതൊന്നും ലക്ഷ്യപ്രാപ്തിയിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്നുള്ളതാണ് പിന്നീടുള്ള ഫലം.

കഴിഞ്ഞ കൊല്ലം രാജ്യത്തെ മൊത്ത വരുമാനം ആ​റു വ​ര്‍​ഷ​ത്തെ ഏ​റ്റ​വും താ​ഴ്​​ന്ന നി​ര​ക്കാ​യ 4.5 ശ​ത​മാ​ന​ത്തി​ലേ​ക്കു കൂപ്പുകുത്തിയിരുന്നു. ഇതു കഴിഞ്ഞ 45 വർഷത്തിനുള്ളിലെ ഏറ്റവും വലിയ തൊഴില്ലായ്മ പ്രതിസന്ധിയിലെത്തിച്ചു. ഇതോടെ ധ​ന​ക്ക​മ്മി 1.45 ല​ക്ഷം കോ​ടി​യാ​യി ഉ​യ​ര്‍​ന്നു.

വി​ക​സ​ന സൗ​ഹൃ​ദം ഭാ​വി കേ​ന്ദ്രീ​കൃ​തം എ​ന്ന ആ​ശ​യം മു​ന്‍​നി​ര്‍​ത്തി അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ല്‍ കോ​ര്‍​പ്പറേ​റ്റ്​ നി​കു​തി 10 മു​ത​ല്‍ 25.17 ശ​ത​മാ​നം വ​രെ​യാ​ണ്​ കു​റ​ച്ച​ത്. നി​ല​വി​ലു​ള്ള കമ്പനി​ക​ള്‍​ക്ക്​ ​ നി​കു​തി 30 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന്​ 22 ശ​ത​മാ​ന​മാ​യും 2019 ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നി​നും 2023 മാ​ര്‍​ച്ച്‌​ 31 മുൻപ്​ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ഉ​ല്‍​​പ​ന്ന നി​ര്‍​മാ​ണ കമ്പനി​ക​ള്‍​ക്ക്​ 25ല്‍​നി​ന്ന്​ 15 ശ​ത​മാ​ന​മാ​യും നി​കു​തി ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ചു. വി​ദേ​ശ നി​ക്ഷേ​പം ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നാ​യി നി​കു​തി ഇ​ള​വു​ക​ളും പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും വേ​ണ്ട​ത്ര ഫ​ലം ക​ണ്ടി​ല്ല.

അ​തേ​സ​മ​യം, 2-5 കോ​ടി വ​രു​മാ​ന​മു​ള്ള വ്യ​ക്തി​ക​ളു​ടെ ആ​ദാ​യ നി​കു​തി 35.88 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന്​ 39 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്തി​യ​ത്​ തി​രി​ച്ച​ടി​യാ​യി. അ​ഞ്ചു കോ​ടി​ക്കു​ മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക്​ നി​കു​തി 42.7 ശ​ത​മാ​ന​മാ​ക്കി​യാ​ണ്​ ഉ​യ​ര്‍​ത്തി​യ​ത്. അ​തേ​സ​മ​യം, സ്​​റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്ക്​ ചു​മ​ത്തി​യി​രു​ന്ന എ​യ്​​ഞ്ച​ല്‍ നി​കു​തി പി​ന്‍​വ​ലി​ച്ചി​രു​ന്നു.

കഴിഞ്ഞ സെ​പ്​​റ്റം​ബ​റി​ല്‍ വ്യത്യസ്ത മേഖലകളായ റി​യ​ല്‍ എ​സ്​​റ്റേ​റ്റ്, വൈ​ദ്യു​തി വാ​ഹ​നം, ഹോ​ട്ട​ല്‍ വ്യ​വ​സാ​യം, ഡ​യ​മ​ണ്ട്​ നി​ര്‍​മാ​ണം, ഔ​ട്ട്​​ഡോ​ര്‍ കേ​റ്റ​റി​ങ്​ തു​ട​ങ്ങി​യക്ക് ച​ര​ക്കു സേ​വ​ന നി​കു​തി​യി​ല്‍ (ജി​എ​സ്​ടി) വീ​ണ്ടും ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ ഫ​ലം​ക​​ണ്ടി​ട്ടി​ല്ല.

കഴിഞ്ഞ വർഷം പലരീതിയിലുള്ള പദ്ധതികൾ കൊണ്ട് വന്നെങ്കിലും കാര്യമായി വിജയിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ധനമന്ത്രിയുടെ പുതിയ ആശയങ്ങൾക്കു വേണ്ടി കാത്തിരിക്കുകയാണ് വ്യാവസായിക ലോകം.