Wed. Dec 18th, 2024
ലഖ്‌നൗ:

 
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ യാത്രചെയ്തതിന്റെ പിഴയടയ്ക്കാനുള്ള പണം പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് പിരിച്ചു. പൗരത്വനിയമത്തിനെതിരെ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫീസര്‍ എസ് ആര്‍ ദാരാപുരിയുടെ ഉത്തര്‍പ്രദേശിലെ വീട്ടിലേക്കു പോകുമ്പോഴാണ് പിഴ ലഭിച്ചത്.

ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറില്‍ യാത്രചെയ്തതിനും മറ്റുഗതാഗതനിയമങ്ങള്‍ ലംഘിച്ചതിനുമായാണ് 6100 രൂപ യു പി സര്‍ക്കാര്‍ പിഴയിട്ടത്. പ്രാദേശികനേതാവായ ധീരജ് ഗുര്‍ജര്‍ ഓടിച്ച സ്‌കൂട്ടറിന്റെ പിന്‍സീറ്റിലാണ് പ്രിയങ്ക യാത്രചെയ്തത്. രാജ്ദീപ് സിങ് എന്നയാളുടേതായിരുന്നു വാഹനം.

അതേസമയം, പിഴ താന്‍ സ്വയം അടച്ചോളാമെന്നും പ്രിയങ്ക ഗാന്ധിയോ കോണ്‍ഗ്രസ്സോ പിഴ അടയ്‌ക്കേണ്ടതില്ലെന്നുമായിരുന്നു വാഹന ഉടമയുടെ പ്രതികരണം. കഴിഞ്ഞ ദിവസം പോളിടെക്‌നിക്കിലേക്ക് പോകുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധിയെയും ധീരജ് ഗുര്‍ജാറിനേയും കണ്ടത്. തുടര്‍ന്ന് ധീരജ് ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രിയങ്ക ഗാന്ധിക്കായി തന്റെ സ്‌കൂട്ടര്‍ നല്‍കിയതെന്നാണ് രാജ്ദീപ് പറയുന്നത്. കഴിഞ്ഞ ദിവസം ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് ധീരജിനമേല്‍ യുപി പൊലീസ് 6100 രൂപ പിഴ ചുമത്തിയതറിഞ്ഞത്.

പ്രിയങ്ക ഗാന്ധിക്ക് ലിഫ്റ്റ് നല്‍കിയ ഗുര്‍ജാറിന് 6100 രൂപ പൊലീസ് പിഴയിട്ടിരുന്നു. രാജസ്ഥാനിലെ ജഹസ്പൂര്‍ മണ്ഡലത്തിലെ എം.എല്‍.എയാണ് ഗുര്‍ജാര്‍. ഡ്രൈവിംഗ് ലൈസന്‍സ് കാണിക്കാതിരുന്നതിന് 2500 രൂപ, ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപ, ട്രാഫിക്ക് നിയമം പാലിക്കാത്തതിന് 300 രൂപ, നമ്പര്‍ പ്‌ളേറ്റിലെ പിഴവിന് 300 രൂപ, ശ്രദ്ധയില്ലാതെ വാഹനമോടിച്ചതിന് 2500 രൂപ എന്നിങ്ങനെയാണ് ഗുര്‍ജാറിന് പിഴ ലഭിച്ചത്.

ഒരു വനിതാ പൊലീസുകാരി വഴിയില്‍ തടഞ്ഞ് കഴുത്തിന് കുത്തിപ്പിടിച്ച് റോഡില്‍ തള്ളിയിട്ടതായും പ്രിയങ്ക ഗാന്ധി പരാതി പറഞ്ഞിരുന്നു. എന്നാല്‍ ്.
ആരോപണം നിഷേധിച്ച് ഉത്തര്‍പ്രദേശ് പൊലീസ് ഉദ്യോഗസ്ഥ അര്‍ച്ചന സിംഗ്. പ്രിയങ്ക ഗാന്ധിയുടെ കഴുത്തില്‍ പിടിച്ച് തള്ളിയെന്ന ആരോപണത്തില്‍ ഒരംശം പോലും സത്യമില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ അര്‍ച്ചന സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവത്തെ തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധി ധീരജിനോടൊപ്പം സ്‌കൂട്ടറില്‍ കയറി പോയത്.