Fri. Mar 29th, 2024

ന്യൂഡൽഹി:

ദേശീയ പൗരത്വത്തിന്റെ പേരു പറഞ്ഞു പേരില്‍ ഡല്‍ഹിയില്‍ അക്രമം സംഘടിപ്പിച്ചത് കോണ്‍ഗ്രസും, എഎപിയുമാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകര്‍ പറഞ്ഞു. “കോണ്‍ഗ്രസുകാരും,ആം ആദ്മി എംഎല്‍എ അമാനത്തുള്ളാ ഖാന്‍ കലാപത്തിനുള്ള ആഹ്വാനം ചെയ്യുന്ന പ്രസ്താവനകള്‍ നടത്തിയതോടെയാണ് ഡല്‍ഹിയിലെ അന്തരീക്ഷം മോശമായത്, ” പ്രകാശ് ജാവദേകര്‍ അവകാശപ്പെട്ടു.

ഡല്‍ഹിയില്‍ കഴിഞ്ഞ മാസം നടന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധങ്ങള്‍ അക്രമത്തില്‍ കലാശിച്ചതിന് കാരണം പ്രതിപക്ഷ പാര്‍ട്ടികളാണെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകറിന്റെ ആരോപണം. സിഎഎക്കെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ അക്രമത്തിലേക്കും, തീവെപ്പിലേക്കും, പൊതുമുതല്‍ നശിപ്പിക്കുന്നതിലേക്കും വഴിമാറിയിരുന്നു.

എന്നാൽ “ഇപ്പോള്‍ രാജ്യ തലസ്ഥലാനത്തെയും, രാജ്യത്തെയും ജനങ്ങള്‍ക്ക് ഇവരുടെ രാഷ്ട്രീയം മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് ഡല്‍ഹി സമാധാനത്തിലേക്ക് മടങ്ങിയത്. സിഎഎ ഒരു മതത്തിനും എതിരല്ലെന്ന് എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു. എഎപിയും, കോണ്‍ഗ്രസും എത്രയൊക്കെ ശ്രമിച്ചാലും ഡല്‍ഹിയിലെ അന്തരീക്ഷം നശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, ” ജാവദേകര്‍ വ്യക്തമാക്കി.