Fri. Apr 26th, 2024

ന്യൂഡല്‍ഹി:

സബ്‌സിഡി ഇല്ലാത്ത പാചക വാതക സിലിണ്ടറിന് 19 രൂപ വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി അഞ്ചാമത്തെ മാസമാണ് പാചക വാതകത്തിന് വില വർദ്ധിക്കുന്നത്.
ഡല്‍ഹിയിൽ 14.2 കിലോയുള്ള പാചക വാതക സിലിണ്ടറിന് 695-ല്‍ നിന്ന് 714 രൂപയാണ് ആയിരിക്കുന്നത്. സെപ്റ്റംബര്‍ മുതലുള്ള അഞ്ചു മാസത്തിനിടെ സബ്‌സിഡി ഇല്ലാത്ത പാചക വാതകത്തിന് 139.5 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.

അതേസമയം വിമാന ഇന്ധനത്തിന് തുടര്‍ച്ചയായ രണ്ടാമത്തെ മാസവും വില കൂടി. വിമാന ഇന്ധനത്തിന് അന്താരാഷ്ട്ര നിരക്കിനനുസൃതമായി 2.6 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുണ്ട്.

ഇതിനോടൊപ്പം  ഇന്ത്യന്‍ റെയില്‍വെ പ്രഖ്യാപിച്ച നിരക്കു വര്‍ദ്ധനവ് ഇന്നുമുതൽ മുതല്‍ പ്രാബല്യത്തില്‍ വന്നു. അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ട് പൈസയാണ് വര്‍ദ്ധനവ്. എന്നാല്‍ സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് ബാധകമാവില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നിരക്ക് മാറ്റം ബാധകമാകില്ല. ബജറ്റിന് മുന്‍പാണ് ഈ നിരക്ക് വർദ്ധന. ദീര്‍ഘ ദൂര ട്രെയിന്‍ യാത്രകള്‍ക്ക് ഇനി ചെലവേറും എന്ന് സാരം.