ന്യൂഡല്‍ഹി:
അതി ശൈത്യത്തില്‍ വലഞ്ഞ് ഉത്തരേന്ത്യന്‍ ജനത. അതിരാവിലെ 3 ഡിഗ്രിക്കും പകല്‍ 10 ഡിഗ്രിക്കും താഴെയാണ് അന്തരീക്ഷ താപനില. പല നഗരങ്ങളിലും റെഡ് അലര്‍ട്ട് തുടരുകയാണ്. അന്തരീക്ഷ മലിനീകരണ തോതിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ബുദ്ധി മുട്ടിലായിരിക്കുകയാണ് ജനം.
മൂടല്‍മഞ്ഞ് മൂലം കാഴ്ച പരിധി കുറയുന്നതിനാല്‍ റോഡ്-റെയില്‍-വ്യോമ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ട്രെയിനുകളും വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. പല സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഉടന്‍ മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അങ്ങനെയെങ്കില്‍ അന്തരീക്ഷ മലിനീകരണ തോത് കുറഞ്ഞേക്കും. അതേസമയം തണുപ്പ് ഇരട്ടിച്ചേക്കും.