Wed. Jan 22nd, 2025
മുംബൈ:

സി‌എ‌എ, എൻ‌പി‌ആർ,രാജ്യവ്യാപകമായി എൻ‌ആർ‌സി എന്നിവയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന നൂറോളം സംഘടനകള്‍ ഒന്നിച്ച് ഒരു കുടക്കീഴില്‍ വരുന്നു.  വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന ബാനറിലായിരിക്കും ഇനി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജനുവരിയിൽ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കും.  സാവിത്രിബായ് ഫൂലെയുടെ ജന്മവാർഷികമായ ജനുവരി 3 മുതലാണ് പ്രതിഷേധ പരമ്പരകള്‍ ആരംഭിക്കുക എന്ന് ദ പീപ്പിള്‍ ഓഫ് ഇന്ത്യയുടെ ഭാഗമായ, സ്വരാജ് അഭിയാൻ പാർട്ടി സ്ഥാപകൻ യോഗേന്ദ്ര യാദവ് പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരും, അഭിഭാഷകരും, മതപണ്ഡിതന്മാരും അടങ്ങുന്ന വിവിധ സംഘടനകളാണ്  വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ ഗ്രൂപ്പിലുള്ളത്.