Sun. Feb 23rd, 2025
ന്യൂഡല്‍ഹി:

 

ഇന്ത്യന്‍ സിനിമ മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന് സമ്മാനിച്ചു. രാഷ്ട്രപതിഭവനില്‍ നടന്ന പ്രത്യേക ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് പുരസ്കാരം സമ്മാനിച്ചത്.

പത്തുലക്ഷം രൂപയും പ്രശസ്തിപത്രവും മെഡലും അടങ്ങുന്നതാണ് പുരസ്കാരം. കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍, ഭാര്യയും എം.പിയുമായ ജയ ബച്ചന്‍, മകനും നടനുമായ അഭിഷേക് ബച്ചന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

അഭിനയ ജീവിതം ആരംഭിച്ച് അമ്പതാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിന് പുരസ്കാരം നല്‍കി ആദരിച്ചത്. 1969 ല്‍ സാത് ഹിന്ദുസ്ഥാനിലൂടെയാണ് അമിതാബ് ബച്ചന്‍ അരങ്ങേറ്റം കുറിച്ചത്.

By Binsha Das

Digital Journalist at Woke Malayalam