Mon. Dec 23rd, 2024
കാക്കനാട്:

 

പുതുവത്സരത്തോടനുബന്ധിച്ച് വാഹന അപകടങ്ങൾ കുറയ്ക്കുന്നതിന് കൊച്ചി കോർപ്പറേഷൻ ഏരിയയിൽ മോട്ടോർ വാഹന വകുപ്പ് വാഹന പരിശോധന കർശനമാക്കി. 2019 ഡിസംബർ 31 ന് വൈകീട്ട് ആറ് മുതൽ 2020 ജനുവരി ഒന്ന് പുലർച്ചെ ആറ് മണി വരെയാണ് പരിശോധന നടത്തുക.

12 സ്ക്വാഡുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുക, മൂന്നു പേർ ഒരു ബൈക്കിൽ യാത്ര ചെയ്യുക, ലൈഫ്റ്റ് സൈഡ് ഓവർ ടേക്കിങ്ങ്, അപകടകരമായ ഡ്രൈവിംഗ്, സിഗ്നൽ ലൈറ്റ് ജമ്പിങ്ങ്, ഡേഞ്ചറസ് ഓവർ ടേക്കിങ്, അനാവശ്യമായ ലൈറ്റ് ഫിറ്റിങ്ങ്സ് തുടങ്ങി കാര്യങ്ങൾക്കാണ് നടപടി സ്വീകരിക്കുക.

തെറ്റ് കണ്ടാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മധ്യമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. എറണാകുളം എൻഫോഴ്സ്മെൻറ് ആർടിഒ ജി അനന്തകൃഷ്ണൻ പരിശോധന നടപടികൾക്ക് നേതൃത്വം നൽകും.