Sun. Jan 19th, 2025
കൊച്ചി:

 
നവാഗതനായ ജോഫിന്‍ ടി.ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു. ഇരുവരുടെയും കഥാപാത്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരം ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

വളരെ സസ്‌പെന്‍സ് നിറഞ്ഞ ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. മമ്മൂട്ടിയ്ക്കും മഞ്ജുവിനുമൊപ്പം നിഖില വിമലും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.

ബി ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ദീപു പ്രദീപ്, ശ്യാം മോനോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജനുവരിയില്‍ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും.

ദീപു പ്രദീപ് ആയിരുന്നു  ബേസില്‍ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണം എന്ന സിനിമയുടെ തിരക്കഥാകൃത്ത്. ‘കോക്ക്‌ടെയിൽ’ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോൻ ആയിരുന്നു.

By Binsha Das

Digital Journalist at Woke Malayalam