Sun. Dec 22nd, 2024
കൊച്ചി:

 
‘മനോരോഗി’ പരാമര്‍ശത്തില്‍ നിര്‍മാതാക്കളോട് മാപ്പ് പറഞ്ഞ് നടന്‍ ഷെയിന്‍ നിഗം കത്തയച്ചു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് ഷെയിന്‍ നിഗം കത്ത് നല്‍കിയിരിക്കുന്നത്.

തന്റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും, മാപ്പ് നല്‍കണം എന്നും കത്തില്‍ ഷെയിന്‍ നിഗം പറയുന്നു. പ്രൊഡ്യൂസര്‍മാര്‍ക്കെതിരെ നടത്തിയ പ്രസ്താവന മനപ്പൂര്‍വ്വം അല്ലെന്നും താരം വ്യക്തമാക്കി.

കത്ത് കിട്ടിയതായി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷന്‍ എം രഞ്ജിത്ത് പറഞ്ഞു. ജനുവരിയില്‍ നടക്കുന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം മാത്രമേ ഷെയ്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ, ഷെയിന്‍ നിഗം ഫേസ്ബുക്കിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായില്ല. പരസ്യമായി മാപ്പ് പറയാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നും സംഘടന അറിയിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam