Sun. Dec 22nd, 2024
കൊച്ചി:

 

തീയേറ്ററില്‍ വിജയക്കുതിപ്പ് തുടരുന്ന ഡ്രെെവിങ് ലെെസന്‍സിനു ശേഷം ലാല്‍ ജൂനിയര്‍ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘സുനാമി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടെെറ്റില്‍ പോസ്റ്റര്‍ അദ്ദേഹം പുറത്തുവിട്ടു.

ജീന്‍ പോള്‍ ലാലിന്റെ സുനാമിയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പിതാവ് ലാല്‍ തന്നെയാണ്. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കികൊണ്ടാണ് സിനിമ ഒരുക്കുന്നത്.

സിനിമയില്‍ അജു വര്‍ഗീസ് അടക്കമുളള മലയാളത്തിലെ ശ്രദ്ധേയ താരങ്ങള്‍ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം, സുരാജ് വെഞ്ഞാറമ്മൂടും, പൃഥ്വിരാജും തകര്‍ത്തഭിനയിച്ച, ലാല്‍ ജൂനിയറിന്റെ ഡ്രെെവിങ് ലെെസന്‍സിന് നിറഞ്ഞ കയ്യടിയാണ് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. സൂപ്പർ താരവും അയാളുടെ ആരാധകനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ നടക്കുന്ന സംഭവങ്ങള്‍ വരച്ചുകാട്ടുന്നതാണ് ചിത്രം.

By Binsha Das

Digital Journalist at Woke Malayalam