Wed. Jan 22nd, 2025
കൊച്ചി:

 
ജൂണിന് ശേഷം ജോജു ജോര്‍ജിനെ നായകനാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടെെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. “ഇൻഷാ അള്ളാ” എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ജോജു ജോര്‍ജാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് ജോജു ജോര്‍ജ് വീണ്ടും നായകനായെത്തുന്നത്. ജൂണിലും ജോജു അഭിനയിച്ച കഥാപാത്രത്തെ ആരാധകര്‍ സ്വീകരിച്ചിരുന്നു.

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ആഷിക് ഐമറാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ജൂണിന് വേണ്ടി സംഗീതമൊരുക്കിയ ഇഫ്തി തന്നെയാണ് ഇത്തവണയും പാട്ടുകള്‍ ഒരുക്കുന്നത്.

വിനായക് ശശികുമാറാണ് സിനിമയ്ക്ക് വേണ്ടി ഗാനരചന നിര്‍വ്വഹിക്കുന്നത്‌. ജിതിൻ സ്റ്റാനിസ്ലാസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam