Wed. Jan 22nd, 2025

ന്യൂഡല്‍ഹി:

അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കാൻ പോവുന്ന  അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് വെെസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

”ഞങ്ങളുടെ ടീം എല്ലായ്‌പ്പോഴും കരുത്തുറ്റതാണ്.  ഞങ്ങൾ അവസാനമായി വിജയിച്ചു. എന്നാല്‍ ഈ വര്‍ഷം വിജയിക്കുമെന്ന് ഞാന്‍ ഉറപ്പുപറയുന്നില്ല. പക്ഷേ ഒരു കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്, അവര്‍ അതി കഠിനമായി തന്നെ ഇന്ത്യയ്ക്കു വേണ്ടി കളിക്കും. അവര്‍ക്ക് മികച്ച പരിശീലനം ലഭിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഇതൊരു വലിയ പ്ലാറ്റ് ഫോം ആണെന്ന കാര്യത്തില്‍ സംശയമില്ല. ഈ വലിയ പ്ലാറ്റ്ഫോമില്‍ ഇന്ത്യ എല്ലായ്പ്പോഴും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെയ്ക്കാറുള്ളത്. അവര്‍ കപ്പ് മാതൃ രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് തന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു”-രോഹിത് ശര്‍മ പറഞ്ഞു.

അതേസമയം, വിജയം ഉറപ്പിച്ച് തന്നെയാണ് ഇത്തവണ ഇന്ത്യന്‍ അണ്ടര്‍ 19 ടീം ലോകകപ്പിനിറങ്ങുന്നത്. ഏറ്റവും കൂടുതൽ തവണ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയിട്ടുള്ള ടീം ഇന്ത്യയാണ്.

നാല് തവണ കിരീടം നേടിയിട്ടുള്ള ഇന്ത്യ ഇത്തവണ അഞ്ചാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയ മൂന്ന് തവണ കിരീടം നേടിയിട്ടുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam