Sat. Jan 18th, 2025
കൊച്ചി:

 
സഹസംവിധായകൻ കരുൺ മനോഹർ വാഹനാപകടത്തിൽ അന്തരിച്ചു. കരുണ്‍ സഞ്ചരിച്ച ബെെക്ക് പാലായ്ക്ക് അടുത്തു വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. കോസ്റ്റ്യൂം ഡിസൈനർ അരുണ്‍ മനോഹറിന്റെ സഹോദരനാണ്.

കോട്ടയം പ്ലാശനാൽ സ്വദേശിയാണ് കരുൺ. സംസ്കാരം ഇന്ന് വെെകുന്നേരം വീട്ടുവളപ്പില്‍. കരുണിന്റെ നിര്യാണത്തില്‍ ഫെഫ്ക അനുശോചനം രേഖപ്പെടുത്തി.

സഹസംവിധായകന്‍ എന്നതിലുപരി അഭിനേതാവ് കൂടിയാണ് കരുണ്‍. രമേശ് പിഷാരടി സംവിധാനം ചെയ്ത ‘ഗാനഗന്ധര്‍വന്‍’, ‘പഞ്ചവര്‍ണ്ണ തത്ത’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ഫാൻസിഡ്രസ്സ്’, ‘ഗാനഗന്ധർവ്വൻ’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

By Binsha Das

Digital Journalist at Woke Malayalam