Wed. Jan 22nd, 2025

ന്യൂഡല്‍ഹി:

സൂപ്പര്‍ താരം സാനിയ മിര്‍സ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ഫെഡറേഷന്‍ കപ്പിനായുള്ള അഞ്ചംഗ ടീമിലാണ് സാനിയ ഇടംപിടിച്ചത്. അമ്മയാകാനുള്ള ഒരുക്കത്തിനായി നാല് വര്‍ഷമായി താരം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

രാജ്യത്തെ മുൻനിര സിംഗിൾസ് താരം അങ്കിത റെയ്‌ന ഉൾപ്പെടുന്ന അഞ്ചംഗ ടീമിലാണ് സാനിയ ഇടംപിടിച്ചിരിക്കുന്നത്.  റിയ ഭാട്ടിയ, റിതുക ഭോസ്ലെ, കര്‍മാന്‍ കൗര്‍ എന്നിവരാണ് സാനിയയെ കൂടാതെ ടീമില്‍ ഇടം നേടിയവര്‍.

2016ലാണ് സാനിയ അവസാനമായി ഫെഡറേഷന്‍ കപ്പില്‍ എത്തിയത്. 2017നുശേഷം താരം കോര്‍ട്ടില്‍ ഇറങ്ങിയിട്ടുമില്ല.

പാകിസ്താന്‍ ക്രിക്കറ്റ് താരം ഷോയബ് മാലിക്കിനെ വിവാഹം കഴിച്ച സാനിയ കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് അമ്മയായത്.

2020 ജനുവരിയില്‍ നടക്കുന്ന ഹൊബാര്‍ട്ട് ഇന്‍റര്‍നാഷണലില്‍ താന്‍ കളിക്കുമെന്ന് നേരത്തെ സാനിയ മിര്‍സ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

ഡബിള്‍സില്‍ മാര്‍ട്ടിന ഹിംഗിസുമൊത്ത് വിജയക്കുതിപ്പ് നടത്തിയ സാനിയ ഇപ്പോള്‍ ലോക റാങ്കിങ്ങില്‍ 38-ാം സ്ഥാനത്താണ്.  ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ താരം നേടിയിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam