Wed. Jan 22nd, 2025

കൊച്ചി:

ജയസൂര്യയെ നായകനാക്കി കെഎസ് ബാവ സംവിധാനം ചെയ്യുന്ന അപ്പോസ്തലന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, ഹണി റോസ്, മിയ എന്നിവര്‍ ചേര്‍ന്ന് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടത്.

ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഫെബ്രുവരിയില്‍ കൊച്ചിയില്‍ തുടങ്ങും. മലയാളത്തിന് പുറമെ ഈജിപ്തില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും.

“ചില കഥാപാത്രങ്ങളെ അറിഞ്ഞ് കഴിഞ്ഞാൽ ആ വ്യക്തിയായി മാറാനുള്ള കാത്തിരിപ്പ് , അത് പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഒരു അനുഭവമാണ്. നവാഗത സംവിധായകൻ ബാവയും, നിർമ്മാതാവ് അരുൺ നാരായണനും ഈ കഥയും കഥാപാത്രവും പറഞ്ഞു കഴിഞ്ഞപ്പോൾ, ദൈവത്തോട് ഞാൻ നന്ദി പറയുകയായിരുന്നു, ഇത് എന്നിലേക്ക് എത്തിച്ചതിന്. ഈ ‘അപ്പോസ്തലൻ’ ഈശ്വരന്റെ മറ്റൊരു പ്രതിരൂപമാണ്”-എല്ലാവർക്കും സമാധാനത്തിന്റെ ക്രിസ്മസ് ദിനാശംസകൾ”. പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ജയസൂര്യ കുറിച്ചു.

https://www.facebook.com/Jayasuryajayan/photos/rpp.286785594808461/1491096121044063/?type=3&theater

By Binsha Das

Digital Journalist at Woke Malayalam