Mon. Dec 23rd, 2024
ദുബായ്:

35 വർഷത്തെ സേവനം പൂർത്തിയാക്കി ദുബായ് എമിറേറ്റ്‌സ് എയർലൈൻസിന്‍റെ പ്രസിഡന്‍റ് ടിം ക്ലാർക്ക് സ്ഥാനമൊഴിയുന്നു. എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ശൈഖ് അഹമ്മദ് ബിൻ സായീദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 2020 ജൂണ്‍ മാസത്തോടെയായിരിക്കും ക്ലാര്‍ക്ക് പുറത്തു പോവുക.

എമിറേറ്റ്‌സ് എയർലൈൻസിനെ ആഗോള ഭീമനാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് ക്ലാര്‍ക്ക്. 1985ൽ എയർലൈൻ ആസൂത്രണ മേധാവിയായി തുടങ്ങിയ ഇദ്ദേഹം 2003ലാണ് പ്രസിഡൻറാകുന്നത്.

സ്ഥാനമൊഴിഞ്ഞാലും ക്ലാർക്ക് എമിറേറ്റ്സിന്‍റെ ഉപദേശകനായി തുടരുമെന്ന് ശൈഖ് അഹമ്മദ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. അതേസമയം പകരം പ്രസിഡന്‍റ് ആരാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ അദേൽ അൽ റെദാ, ചീഫ് കേമഴ്‌സ്യൽ ഓഫീസർ അദ്‌നാൻ കാസിം, ഫ്ളൈ ദുബായ് സിഇഒ ഗെയ്ത് അൽ ഗെയ്ത്, എന്നിവരിൽ ഒരാളാകാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.