Thu. Dec 19th, 2024

മുംബെെ:

തെലുങ്കു സ്പോര്‍ട്സ് ഡ്രാമ ജേഴ്സിയുടെ ഹിന്ദി റീമേക്കില്‍ നായകനായെത്തുന്നത് ഷാഹിദ് കപൂര്‍. തെലുങ്കില്‍ നാനിയാണ് ജേഴ്സിയില്‍ നായകനായെത്തിയത്. മധ്യവയ്സകനായ അര്‍ജുന്‍ എന്ന ക്രിക്കറ്റ് താരമായായിരുന്നു നാനി അഭിനയിച്ചത്.

കായിക താരമെന്ന നിലയില്‍ തന്‍റെ കരിയര്‍ കെട്ടിപ്പടുത്ത്, ഒടുവില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുന്നതാണ് ചിത്രം പറയുന്നത്.  ജേഴ്സി തെലുങ്കില്‍ സംവിധാനം ചെയ്ത ഗൗതം തിന്നാനൂരി തന്നെയാണ് റീമേക്കും സംവിധാനം ചെയ്യുന്നത്.

”എന്റെ ജേഴ്സി എന്ന ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  ഹിന്ദി പ്രേക്ഷകർക്കായി ഒറിജിനലിന്റെ മാജിക് പുനർനിർമ്മിക്കാൻ ഷാഹിദ് കപൂറിനേക്കാൾ മികച്ച മറ്റാരുമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു”- തിന്നാനുരി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അല്ലു അരവിന്ദ്, അമാൻ ഗിൽ, ദിൽ രാജു എന്നിവർ ചേര്‍ന്നാണ് ജേഴ്സിയുടെ ഹിന്ദി റീമേക്ക് നിർമ്മിക്കുന്നത്. 2020 ഓഗസ്റ്റ് 28 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും

By Binsha Das

Digital Journalist at Woke Malayalam