Tue. Jan 7th, 2025
കൊച്ചി:

 
ആരാധകരുടെ ആകാംക്ഷ ഇരട്ടിയാക്കി മോഹന്‍ലാല്‍ ചിത്രം ബിഗ്ബ്രദറിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാകും എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.

ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ മിര്‍ണ മേനോന്‍ നായികയാവുന്നു.

ജനാര്‍ദ്ദനന്‍, സിദ്ദിഖ്, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, സര്‍ജാനോ ഖാലിദ്, റെജീന കസാന്‍ഡ്ര, സത്‌ന ടൈറ്റസ് എന്നിങ്ങനെ വന്‍താരനിര തന്നെ ബിഗ് ബ്രദറില്‍ അണിനിരക്കുന്നു.

2013 ല്‍ ഇറങ്ങിയ ലേഡീസ് ആന്റ് ജെന്റില്‍മാൻ എന്ന ചിത്രത്തിനു ശേഷം സിദ്ദിഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ബിഗ് ബ്രദറിന്.

ഷാമാൻ ഇന്റർനാഷണലിന്റെ ബാനറില്‍ സിദ്ധിഖ്, ഷാജി ന്യൂയോർക്ക്, മനു ന്യൂയോർക്ക്, ജെൻസോ ജോസ്, വെെശാഖ് രാജൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ജനുവരിയില്‍ ചിത്രം റിലീസിനെത്തും.

https://www.youtube.com/watch?time_continue=1&v=Y0bzo6jgl-s&feature=emb_logo

 

By Binsha Das

Digital Journalist at Woke Malayalam