Wed. Jan 22nd, 2025
കൊച്ചി:

മമ്മൂട്ടി നായകനായെത്തുന്ന  ‘ഷൈലോക്ക്’ സിനിമയുടെ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍. ഒരു വില്ലന്‍ ടച്ച് തോന്നിപ്പിക്കുന്ന മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കാണ് ടീസറിലെ ശ്രദ്ധാകേന്ദ്രം. മണിക്കൂറുകള്‍ക്കൊണ്ട് വണ്‍മില്ല്യണ്‍ കാഴ്ച്ചക്കാരുമായി ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ടീസര്‍.

അജയ് വാസുദേവാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. മധുരരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്നത്. ചിത്രത്തില്‍ മീനയാണ് നായികയായെത്തുന്നത്. 

ഗുഡ്‌വില്‍ എന്‍റെര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ തമിഴ് നടൻ രാജ് കിരൺ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ദ മണി ലെന്‍ഡര്‍ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങുന്ന ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.

https://www.youtube.com/watch?time_continue=3&v=yuroURGFllQ&feature=emb_logo

By Binsha Das

Digital Journalist at Woke Malayalam