Mon. Dec 23rd, 2024

കൊല്‍ക്കത്ത:

ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെ സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ്. 10.75 കോടി രൂപയ്ക്കാണ് പഞ്ചാബ് മാക്‌സ്‌വെല്ലിനെ കൂടാരത്തിലെത്തിച്ചത്. രണ്ട് കോടി രൂപയായിരുന്നു  മാക്സ്‌വെല്ലിന്റെ അടിസ്ഥാനവില.

ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാനവിലയിട്ട റോബിന്‍ ഉത്തപ്പയെ മൂന്ന് കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 1.5 കോടി രൂപയായിരുന്നു കേരളത്തിന്റെ രഞ്ജി താരം റോബിന്‍ ഉത്തപ്പയുടെ  അടിസ്ഥാന മൂല്യം. നേരത്തെ കൊൽക്കത്തയ്ക്ക് വേണ്ടിയായിരുന്നു ഉത്തപ്പ കളിച്ചിരുന്നത്.

ഓസ്ട്രേലിയയുടെ ഏകദിന-ടി20 ടീം നീയകന്‍ ആരോണ്‍ ഫിഞ്ചിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കി. 4.40 കോടിയ്ക്കാണ് ബാംഗ്ലൂര്‍ ഫിഞ്ചിനെ ടീമിലെടുത്തത്.

ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. 5.25 കോടി രൂപയ്ക്കാണ് മോര്‍ഗനെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്.

 

By Binsha Das

Digital Journalist at Woke Malayalam