Fri. Dec 27th, 2024

മുംബെെ:

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരം ആലിയ ഭട്ട്. ജാമിയ മിലിയ ഇസ്‍ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഡല്‍ഹി പൊലീസ് നടത്തിയ നരനായാട്ടിനെ തുടര്‍ന്ന് നിരവധി താരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആലിയ ഭട്ടും പ്രതിഷേധം പ്രകടിപ്പിച്ചത്.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഫോട്ടോ സ്റ്റാറ്റസാക്കിയും ‘വിദ്യാര്‍ത്ഥികളില്‍ നിന്നും പഠിക്കൂ’ എന്നുമാണ് ആലിയ ഭട്ട് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

അതേസമയം, നടൻ ഇഷാൻ ഖട്ടറും സോനാക്ഷി സിൻഹയും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്‍റെ  ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. “ഞങ്ങൾ ലോകത്തിലെ ഏറ്റവും വലിയ മതേതര രാഷ്ട്രമാണെന്നതിൽ വിശ്വസിച്ചും അതില്‍ അഭിമാനം കൊണ്ടുമാണ് ഞാന്‍ വളര്‍ന്നത്. അത് അങ്ങനെ തന്നെ തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവകാശങ്ങള്‍ സമാധാനപരമായി നേടിയെടുക്കാന്‍ പ്രയത്നിക്കുന്ന ഏതൊരാള്‍ക്കുമൊപ്പം ഞാന്‍ നിലകൊള്ളും, ഒപ്പം എന്‍റെ എല്ലാ സഹജനങ്ങളുടെയും ഐക്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു”- ഇഷാന്‍ ഖട്ടര്‍ ട്വിറ്ററില്‍ കുറിച്ചു.

https://twitter.com/sonakshisinha/status/1206789473540988929

By Binsha Das

Digital Journalist at Woke Malayalam