Wed. Jan 15th, 2025

ബെംഗളൂരു:

ഇന്നലെ റെക്കോര്‍ഡ് നേട്ടം കൈവരിച്ച ഇന്ത്യന്‍ ഓഹരികള്‍ ഇന്നും കുതിപ്പ് തുടര്‍ന്നു.

ഐടി, മെറ്റല്‍, വാഹന ഓഹരികളാണ് ഇന്ന് മികച്ച് നിന്നത്. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ തന്നെ ഐടി ഓഹരികളുടെ മികവില്‍ ഇന്ത്യന്‍ ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയിരുന്നു.

സമ്പദ് വ്യവസ്ഥ തകരുകയും ഓഹരി മൂല്യം ഉയരുകയും ചെയ്യുന്ന അവസ്ഥയിലാണ് നിലവില്‍ ഇന്ത്യ.

ഡോളറിനെതിരെ രൂപയുടെ മൂല്യം 0.15 ശതമാനം താഴ്ന്നു. അതേസമയം വിപ്രോ, ടാറ്റാ കണ്‍സള്‍ട്ടന്‍സി എന്നിവയുടെ ഓഹരികള്‍ എന്‍എസ്ഇ സൂചികയില്‍ ഉയര്‍ന്നു.

നിഫ്റ്റി 0.47 ശതമാനം വര്‍ദ്ധിച്ച് 12,221.65ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ സര്‍വകാല റെക്കോര്‍ഡിലാണ് നിഫ്റ്റി അവസാനിച്ചത്.

സെന്‍സെക്‌സ് 0.55 ശതമാനം ഉയര്‍ന്ന് 41,579.18 ല്‍ അവസാനിച്ചു. നിഫ്റ്റി ഐടി 0.47 ശതമാനം ഉയര്‍ന്നു. നിഫ്റ്റി മെറ്റല്‍ 0.8 ശതമാനവും നിഫ്റ്റി ഓട്ടോ 0.53 ശതമാനവും വര്‍ദ്ധിച്ചു.

3.59 ശതമാനം ഉയര്‍ന്ന മഹീന്ദ്ര ലിമിറ്റഡ് ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. തൊട്ട് താഴെയായി സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സും (2.51%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ ലിമിറ്റഡുമാണ് (2.07%).